ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യത്തിലൂടെ യുക്രൈനിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ വിദ്യാർഥികൾ |ഫോട്ടോ: സാബു സ്‌കറിയ
ബുഡാപെസ്റ്റ്: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള 'ഓപ്പറേഷന്‍ ഗംഗ' അവസാന ഘട്ടത്തിലേക്ക് കടന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി. അവശേഷിക്കുന്ന വിദ്യാര്‍ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരാന്‍ എംബസി നിര്‍ദേശിച്ചു.
യുക്രൈനില്‍ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തി, 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ യുക്രൈനില്‍നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. നിലവില്‍ 21,000 പേര്‍ യുക്രൈനില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതായി അരിന്ദം ബാഗ്ചി പറഞ്ഞു.
ഹാര്‍കിവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും ബാഗ്ചി വ്യക്തമാക്കി. സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രൈനില്‍ ഇനി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ഗംഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. ഇന്ന് ഓപ്പറേഷന്‍ ഗംഗ വിമാനത്തില്‍ ഒരു നേപ്പാള്‍ സ്വദേശിയും മടങ്ങിവരുന്നുണ്ടെന്നും മറ്റൊരു വിമാനത്തില്‍ ഒരു ബംഗ്ലേദേശിയേയും കൊണ്ടുവരുമെന്നും ബാഗ്ചി വ്യക്തമാക്കി.
Content Highlights: India begins last leg of 'Operation Ganga'- russia ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..