ശ്രീ ശിവ വിഷ്ണു ക്ഷേത്രം | Photo: facbook.com/Sri Siva Vishnu Temple Melbourne HSV
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി ഇന്ത്യ. ക്ഷേത്രങ്ങളുടെ നേർക്കുള്ള ആക്രമണം സമൂഹത്തില്‍ വിവേചനമുണ്ടാക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, മെല്‍ബണിലുള്ള സ്വാമിനാരായണക്ഷേത്രം, കാരം ഡൗണ്‍സിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെല്‍ബണിലെ തന്നെ ഇസ്‌കോണ്‍ കൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയ സംഭവവും ഉണ്ടായിരുന്നു.
ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഓസ്ട്രേലിയയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായും നിരോധിത തീവ്രവാദ സംഘടനകളായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) അംഗങ്ങളും ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഏജന്‍സികളും ഇവരെ സഹായിക്കുന്നതായും ഹൈക്കമ്മീഷന്‍ ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ പോലെ തന്നെ ഓസ്‌ട്രേലിയയും വിവിധ സംസ്‌കാരങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണെന്നും അക്രമത്തിനു തങ്ങള്‍ പിന്തുണ നല്‍കില്ലെന്നും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായും അന്വേഷണം പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: india against hindu temples vandalised in australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..