അതിർത്തിപ്രദേശത്ത് നിരീക്ഷണം നടത്തുന്ന യുക്രൈൻ സൈനികർ |ഫോട്ടോ:AP
കീവ്: യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ തത്കാലം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്.
നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന്‍ വിടാനാണ് നിര്‍ദേശം.
യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്.
യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights : Ukraine crisis; India advises its citizens to return for now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..