ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ എല്ലാക്കാലത്തും ചൈന നല്കിയ അചഞ്ചലമായ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നതായി പാകിസ്താന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. എന്‍.എസ്.ജി, ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് എന്നിവയുടെ വിപുലീകരണത്തിലും ചൈനയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
പാകിസ്താനും ചൈനയും മേഖലയിലെ തന്ത്രപ്രധാനമായ സഖ്യരാജ്യങ്ങളാണ്. ചൈനയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. റാവല്‍പിണ്ടിയില്‍ ചൈനീസ് എംബസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പരസ്പരമുള്ള വിശ്വാസം, ബഹുമാനം, ധാരണ, സഹകരണം എന്നിവയുടെ മേല്‍ കെട്ടിപ്പടുത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. കാലം ചെല്ലുംതോറും ബന്ധം അഭിവൃദ്ധി പ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പാകിസ്താന് സൈന്യവും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇരു രാജ്യങ്ങളും സമാനമായ വെല്ലുവിളികളാണ് നേരിടുന്നതെന്നും പറഞ്ഞു. മേഖലയില്‍ സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..