ലോറ ചുഴലിക്കാറ്റിനുള്ളില്‍ പറന്ന് ഹരിക്കെയ്ന്‍ ഹണ്ടര്‍ വിമാനം | വീഡിയോ


Screenbrab from the video posted by @AstroNick

വാഷിങ്ടണ്‍: അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ ഹരിക്കെയ്ന്‍ ഹണ്ടറായ നിക്ക് അണ്ടര്‍വുഡ് ലോറ ചുഴലിക്കാറ്റിനുള്ളില്‍നിന്ന് പകര്‍ത്തിയ അപൂര്‍വദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. ചുഴലിക്കാറ്റിനുള്ളില്‍ സഞ്ചരിച്ച വിവരശേഖരണം നടത്തുന്ന വ്യോമഗവേഷണ സംഘമാണ് ഹരിക്കെയ്ന്‍ ഹണ്ടേഴ്‌സ്(hurricane hunters).

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ലോറ ചുഴലിക്കാറ്റ് തീരം തൊട്ടത്. അതിന് ശേഷം കാറ്റഗറി 4 ചുഴലിക്കാറ്റായി മാറിയ ലോറ വന്‍നാശനഷ്ടമാണ് ലൂസിയാനയില്‍ വിതച്ചത്. നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി.

ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായാണ് നിക്കും സംഘവും സഞ്ചരിച്ച വിമാനം പ്രവേശിച്ചത്. കാറ്റിന്റെ ഉള്‍ഭാഗം താരതമ്യേന ശാന്തമായിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കാവശ്യമായ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് ഇത്തരത്തിലുള്ള സഞ്ചാരങ്ങള്‍ നടത്തുന്നത്.

'അഞ്ച് തവണ ഇന്ന് ലോറ ചുഴലിക്കാറ്റിനുള്ളിലൂടെ സഞ്ചരിച്ചു. ഞങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രയാണങ്ങള്‍ക്കിടയിലുള്ള സമയമാണിത്. ചുഴലിക്കാറ്റിന്റെ ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയെ പെനിട്രേഷന്‍(penetration)അഥവാ പെനി(penny) എന്നാണ് വിളിക്കുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇന്നത്തെ അഞ്ചെണ്ണം കൂടിയാകുമ്പോള്‍ 61 പെനികള്‍ പൂര്‍ത്തിയാകും'. ഒരു വീഡിയോയ്‌ക്കൊപ്പം നിക്ക് കുറിച്ചു.

നാലാമത്തെ 'നുഴഞ്ഞുകയറ്റ'ത്തിന്റെ വീഡിയോയും നിക്ക് ഷെയര്‍ ചെയ്തു.

മധ്യഭാഗം ശാന്തമാണെങ്കിലും ചുറ്റും ശക്തമായ തരംഗങ്ങളുണ്ടാവുന്നത് നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ചുഴലിക്കാറ്റിന്റെ തീവ്രത മനസിലാക്കാന്‍ സഹായകമായ നിക്കിന്റെ വീഡിയോകളോട് നിരവധി പേര്‍ പ്രതികരിച്ചു. ഈ അപൂര്‍വകാഴ്ച പങ്കുവെച്ചതിന് പലരും നന്ദി അറിയിച്ചു.

Content Highlights: Incredible Videos Show Plane Flying Through Storm Inside Hurricane Laura

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented