വുഹാനിൽ നിന്നുള്ള ദൃശ്യം| Photo: AFP
ജനീവ: കോവിഡിനെതിരേ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചതാണിത്. ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണെന്നും ബാക്ടീരിയ അണുബാധക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ആന്റിബയോട്ടിക്കുകള്‍ അനുചിതമായി ഉപയോഗിക്കുന്നത് ഈ പ്രവണതയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.
'കോവിഡ് -19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ വര്‍ദ്ധിച്ച ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനിടയാക്കും", ലോകാരോഗ്യ സംഘടനയുടെ ജനീവയില്‍ നിന്നുള്ള വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ തുടര്‍ന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
content highlights: Increased antibiotics use in combating the Covid-19 pandemic strengthen bacterial resistance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..