ബെയ്ജിങ്: ചൈനയിലെ ഡുന്‍ഹുവാങ്ങില്‍ മണല്‍ക്കാറ്റ് ഉയര്‍ന്നു പൊങ്ങിയത് മുന്നൂറിലധികം അടി. മണല്‍ക്കാറ്റിനെ തുടര്‍ന്ന് പ്രവിശ്യയില്‍ ഇരുപത് അടിയോളം കാഴ്ച മറഞ്ഞു. 

ഞായറാഴ്ചയാണ് ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്‍ക്കാറ്റുയര്‍ന്നത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമാകുന്ന സാഹചര്യം ഉണ്ടായതിനാല്‍ പ്രധാനനിരത്തുകളെല്ലാം അടച്ചു. പ്രദേശത്ത് മണല്‍ക്കാറ്റ് സാധാരണമാണെങ്കിലും ഇത്രയും ഉയരത്തിലുണ്ടാകുന്നത് കുറവാണ്. 

മണല്‍ക്കാറ്റിന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പതിയെ ഉയര്‍ന്നു പൊങ്ങുന്ന പൊടിയും മണലും നിറഞ്ഞ കാറ്റ് മേഘങ്ങളെ തൊടുന്നതു പോലെ നമുക്ക് തോന്നലുണ്ടാക്കും. 100 മീറ്റര്‍(ഏകദേശം330 അടി) ഉയരത്തില്‍ പൊങ്ങിയ കാറ്റ് റോഡുകളേയും ബഹുനിലകെട്ടിടങ്ങളേയും പതിയെ മറയ്ക്കുന്നത് വീഡിയോയില്‍ കാണാം.

On July 25, a sandstorm hit Dunhuang again pic.twitter.com/mT5V5V3NEI

Content Highlights: In Dunhuang, China 300-Foot Wall Of Sand, Roads Close