ക്രിസ്മസ് ദിനത്തില്‍ സാങ്കേതികപ്പിഴവ്; അബദ്ധത്തില്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കു നല്‍കിയത് 1,300 കോടി


Photo: AFP

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ സംഭവിച്ച സാങ്കേതികപ്പിഴവില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 1,300 കോടിരൂപ അബദ്ധത്തില്‍ നിക്ഷേപിച്ച് ബാങ്ക്. ലണ്ടനിലെ സാന്റന്‍ഡര്‍ യു.കെ. ബാങ്കിനാണ് വലിയ അബദ്ധം പിണഞ്ഞത്.

രണ്ടായിരത്തോളം കോര്‍പറേറ്റ്-കൊമേഴ്‌സ്യല്‍ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75,000 ഇടപാടുകള്‍ സാങ്കേതികപ്പിഴവുമൂലം ഒരുതവണ കൂടി ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ഒന്നും രണ്ടുമല്ല, ഏകദേശം 175 ദശലക്ഷം ഡോളര്‍ (ഏകദേശം 13,040,308,750 കോടി രൂപ) ആണ് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി നിക്ഷേപിക്കപ്പെട്ടത്. ക്രിസ്മസ് ദിവസം രാവിലെ ആയിരുന്നു സംഭവം.

ബാങ്കിന്റെ റിസര്‍വില്‍നിന്നാണ് പണം പോയിട്ടുള്ളതെന്നും അതിനാല്‍ ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി.

ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സാന്റന്‍ഡര്‍ യു.കെ. ഇതിനായി മറ്റു ബാങ്കുകളുടെ സഹായവും ഇവര്‍ തേടുന്നുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും പണം തിരിച്ചുപിടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും ബാങ്ക് അറിയിച്ചു.

content highlights: in christmas day error uk bank hands out 130 million pound

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented