പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്


പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ | Photo:AP

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചതായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. വ്യാഴാഴ്ച ചൈനീസ് പ്രതിരോധ വാക്‌സിനായ സിനോഫാമിന്റെ ആദ്യഡോസ് ഇമ്രാന്‍ഖാന്‍ സ്വീകരിച്ചിരുന്നു.

പാകിസ്താനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 6.15 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 13,700 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ആശുപത്രി കിടക്കകള്‍ വേഗത്തില്‍ നിറയുകയാണെന്നും നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും പാക് മന്ത്രി ആസാദ് ഉമര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദം വളരെ വേഗത്തില്‍ പകരുന്നതാണെന്നും മാരകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content highlights:Imran Khan tests positive for Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented