-
ഇസ്ലാമാബാദ്: രാജ്യത്തെ ലൈംഗിക അതിക്രമ കേസുകളിലെ വര്‍ധന സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
'ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളു എങ്കില്‍ അത് തീര്‍ച്ചയായും പുരുഷന്മാരെ സ്വാധീനിക്കും. അല്ലാത്ത പക്ഷം അവര്‍ റോബോട്ടുകളായിരിക്കണം. അത് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാകും' എന്നായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം.
അതേസമയം ഇമ്രാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താനിലെ പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഇമ്രാനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ലൈംഗിക അതിക്രമങ്ങളില്‍ ഇരകളെ കുറ്റപ്പെടുത്തുന്ന രീതി ഇമ്രാന് ഖാന് തുടരുകയാണെന്ന് പാകിസ്താനിലെ നിയമവിധഗ്ധ റീമ ഒമര്‍ പ്രൗതികരിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശ നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദപ്രസ്താവനയില്‍ ഇമ്രാന് ഖാന് മാപ്പ് പറയണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. മാപ്പ് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലടക്കം വലിയ പ്രതിഷേധങ്ങളും നടന്നു. ലൈംഗിക അതിക്രമക്കേസുകളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ മുന്‍പും ഇമ്രാന് ഖാന് നടത്തിയിട്ടുണ്ട്.
Content Highlights: Imran Khan repeats rape 'victim blaming' comments, triggers row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..