ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസ വോട്ടെടുപ്പില്‍ ജയം. 342 അംഗങ്ങളുള്ള പാകിസ്താന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുള്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷമായ പിഡിഎം സ്ഥാനാര്‍ഥി യൂസഫ് റാസ ഗിലാനിയാണ് അബ്ദുള്‍ ഹഫീസ് ഷെയ്ഖിനെ പരാജയപ്പെടുത്തിയത്. ഇത് ഇമ്രാന്‍ ഖാന് വലിയ തിരിച്ചടിയായി.

ഇമ്രാന്‍ ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് വിശ്വസ വോട്ടെടുപ്പ് അനിവാര്യമായിത്തീര്‍ന്നത്.

Content Highlights: Imran Khan has won the trust vote