ഇമ്രാൻ ഖാൻ| Photo: AFP
ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. ഇതിന്റെ പശ്ചാത്തലത്തില്‍, ഇമ്രാന് ഖാന് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാനി ഗാലാ മേഖലയിലും പരിസരപ്രദേശത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും ശനിയാഴ്ച രാത്രി പോലീസ് അറിയിച്ചു.
ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായും ഇസ്ലാമാബാദ് പോലീസ് വക്താവ് പറഞ്ഞു. ഇസ്ലാമാബാദിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ബാനി ഗാല. ഇമ്രാന് ഖാന് ഇവിടെ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് സൂചന. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കുകയും അതീവജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Also Read
എന്നാല്‍, ഇമ്രാന്റെയും സംഘത്തിന്റെയും ഇവിടേക്കുള്ള സന്ദര്‍ശനം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയും ഇസ്ലാമാബാദ് പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇസ്ലാമാബാദ് പോലീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. നിയമാനുസൃതമായ എല്ലാ സുരക്ഷയും ഇസ്ലാമാബാദ് പോലീസ് ഇമ്രാന് നല്‍കുമെന്നും അദ്ദേഹത്തിന്റെ സുരക്ഷാസംഘങ്ങളില്നിന്ന് തിരിച്ചുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവന് ഹസ്സന് നിയാസി പ്രതികരിച്ചു. പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ.) അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്താന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണോത്സുകമായ പ്രതികരണമായിരിക്കും ഉണ്ടാവുക. ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടിവരും, നിയാസി കൂട്ടിച്ചേര്‍ത്തു.
Content Highlights: imran khan assassination plot rumours
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..