Photo: Twitter/SJaishankar
ന്യൂഡല്‍ഹി: ലിവും ടെര്‍ണോപിലും അടക്കം പടിഞ്ഞാറന്‍ യുക്രൈനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ ബുഡോമിയേഴ്സിലെ ചെക്ക്‌പോയിന്റില്‍ എത്തണമെന്ന് പോളണ്ടിലെ യുക്രൈനിലെ ഇന്ത്യന്‍ എംബസി. പോളണ്ടിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനാണ് എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത്തരമൊരു അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തെക്കന്‍ മേഖലകളിലൂടെ ഹംഗറിയിലേക്കോ റൊമാനിയയിലേക്കോ എത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തേടാമെന്നും എംബസി വ്യക്തമാക്കി. ഷെഹ്നി-മെഡൈക അതിര്‍ത്തിയിലെ അനിയന്ത്രിതമായ തിരക്ക് മൂലം പരമവാധി ഈ വഴി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഷെഹ്നി-മെഡൈക അതിര്‍ത്തിയില്‍ ഇന്ത്യ എംബസി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും അതിര്‍ത്തിയിലൂടെ പോളണ്ടിലേക്ക് പ്രവേശിക്കുന്നവര്‍ക്കായി റെസ്സോയിലെ ഹോട്ടലില്‍ താമസവും ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ അങ്ങോട്ട് പോകണമെന്നും എംബസി നിര്‍ദേശിച്ചു.
പോളണ്ടില്‍ നിന്ന് സ്ഥിരമായി ഇന്ത്യയിലേക്ക് രക്ഷദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്കായി യാത്ര ചെലവുകള്‍ എംബസി വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Content Highlights: Important advisory for Indian nationals in Lviv
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..