ഡൊണാൾഡ് ട്രംപ് | Photo:AP
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നവംബര്‍ 3ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരുമാസത്തിനുള്ളില്‍ കമലാ ഹാരിസ് പ്രസിഡന്റായി അവരോധിക്കപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപ്.
നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈസ് പ്രസിഡന്‌റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്സും തമ്മിലുള്ള തിരഞ്ഞെടുപ്പ് സംവാദം ബുധനാഴ്ച നടന്നിരുന്നു. ഈ സംവാദത്തിലെ കമലാ ഹാരിസ്സിന്റെ പ്രകടനത്തെ കുറിച്ച് വളരെ മോശമായാണ് ട്രംപ് പ്രതികരിച്ചത്.
"കഴിഞ്ഞ ദിവസത്തേത് ഒരു മത്സരം പോലുമല്ലെന്നാണ് ഞാന്‍ കരുതിയത്. അത്രയ്ക്ക് ഇഷ്ടമില്ലാത്തതും മോശമായതും നിങ്ങള്‍ക്ക് കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ്. അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ്, ''ട്രംപ് ഫോക്സ് ന്യൂസിനോട് വ്യാഴാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞു..
"ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ പ്രസിഡന്റ് സ്ഥാനത്ത് രണ്ടുമാസം പോലും തുടരില്ല. അതാണ് എന്റെ അഭിപ്രായം. അദ്ദേഹം രണ്ടുമാസം നീണ്ടുനില്‍ക്കില്ല,' വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
അഭിമുഖത്തിലുടനീളം കമലാ ഹാരിസ് കമ്മ്യൂണിസ്റ്റാണെന്നും ഒരുമാസത്തിനുള്ളില്‍ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിതയാകുമെന്നും ട്രംപ് ആരോപിച്ചു.
'അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ല. അവര്‍ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവരാഗ്രഹിക്കുന്നത്".
ബൈഡന്‍, ഹാരിസ് എന്നിവരെപ്പോലെ ഒരു റിപ്പബ്ലിക്കന്‍ നുണ പറഞ്ഞാല്‍ ''മുടന്തന്‍ മാധ്യമങ്ങള്‍ മുമ്പൊരിക്കലും രേഖപ്പെടുത്താത്ത തലത്തില്‍ അവരെ രേഖപ്പെടുത്തുമെന്നും ഒരു ട്വീറ്റില്‍ ട്രംപ് കുറിച്ചു.
'ഒരു വര്‍ഷക്കാലം അവര്‍ വലിയ നികുതി വര്‍ദ്ധന ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ അവര്‍ ഓരോരുത്തരും വിപരീതമായി പറയുന്നു. വ്യാജവാര്‍ത്തകള്‍ അധികസമയം പ്രവര്‍ത്തിക്കുകയാണ്' ട്രംപ് ട്വീറ്റ് ചെയ്തു.
content highlights: If Joe Biden Wins Communist Kamala Will Takeover In A Month says Donald Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..