സ്റ്റോക്ക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍- ഐ.സി.എ.എന്നിന്.

ആണവായുധ നിരോധന ഉടമ്പടിക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണിത്. 468 സംഘടനകള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ജനീവയാണ് ആസ്ഥാനം. 101 രാജ്യങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

ആണവനിര്‍വ്യാപനം എന്ന ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ തിരുത്തി ആണവനിരായുധീകരണം എന്ന കര്‍ക്കശ നിലപാട് സ്വീകരിച്ച് കൊണ്ടാണ് ഐകാന്‍ എന്ന സംഘടന 2007-ല്‍ രൂപം കൊണ്ടത്. 

ആസ്‌ട്രേലിയയിലെ മെല്‍ബണിലായിരുന്നു സംഘടന രൂപീകരിച്ചതെങ്കിലും പിന്നീട് പ്രവര്‍ത്തനകേന്ദ്രം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് മാറ്റി.

ഇന്ത്യ-പാകിസ്താന്‍ ആണവബലപരീക്ഷണത്തിനെതിരെ ശക്തമായ നിലപാട് എടുത്ത സംഘടനയാണ് ഐ കാന്‍. ഓസ് ലോയില്‍ ഡിസംബര്‍ 10 നുനടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.