കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ ആസൂത്രണംചെയ്ത ആളുടെ മകന്‍ അഫ്ഗാന്‍ പ്രതിരോധമന്ത്രി


1 min read
Read later
Print
Share

കാബൂളിൽനിന്നുള്ള ദൃശ്യം | Photo - AFP

കാബൂള്‍: താലിബാന്‍ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാന്‍ സർക്കാരില്‍ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തയാളുടെ മകന്‍. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി -814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാന്‍ സ്ഥാപക നേതാവുമായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാന്‍ സർക്കാരിലെ പ്രതിരോധ മന്ത്രി.

ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ പദ്ധതിയിട്ടുകൊണ്ടാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തീവ്രവാദികള്‍ റാഞ്ചിയത്. ഇതിനേത്തുടർന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, അല്‍ ഉമര്‍ മുജാഹിദ്ദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, ബ്രിട്ടീഷ് വംശജനായ അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് ശൈഖ് എന്നിവരെ മോചിപ്പിക്കാന്‍ ഇന്ത്യ അന്ന് നിര്‍ബന്ധിതമായിരുന്നു.

വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ഇവര്‍ ബന്ദികളാക്കിയിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടെങ്കിലും വിമാനത്തില്‍ കയറിക്കൂടിയ 5 ഭീകര്‍ വിമാനം ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയോടെയായിരുന്നു വിമാനം റാഞ്ചിയത്.

യാക്കൂബിനെ കൂടാതെ ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സിറാജുദ്ദീന്‍ ഹഖാനി, മുല്ല ഹസ്സന്‍ അഖുണ്ട് തുടങ്ങിയവരും പുതിയ സർക്കാരിന്‍റെ ഭാഗമാണ്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന അഫ്ഗാനിസ്ഥാനിലെ സജീവ തീവ്രവാദി വിഭാഗമായ ഹഖാനി നെറ്റ്വര്‍ക്കിന്റെ സ്വാധീനം വെളിവാക്കുന്നതാണ് പുതിയ സർക്കാരിലെ അംഗങ്ങളുടെ നിയമനങ്ങള്‍.

Content Highlights: IC-814 hijack plotter's son is the defence minister of taliban Afghanistan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pakistan

1 min

പാകിസ്താനിൽ നബിദിന റാലിയ്ക്കിടെ സ്ഫോടനം; 52 മരണം, 50 പേർക്ക് പരിക്ക്

Sep 29, 2023


Mufti Qaiser Farooq

1 min

ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി കറാച്ചിയില്‍ കൊല്ലപ്പെട്ടു

Oct 1, 2023


khalistan

1 min

സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നത് വിലക്കി ഖലിസ്താൻ വാദികൾ

Sep 30, 2023

Most Commented