ഹാലിഫാക്‌സ്: ഡൊറിയാന്‍ കൊടുങ്കാറ്റ് കാനഡ തീരം തൊട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണ തടസ്സപ്പെട്ടു.  നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്‌സില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 

ഹാലിഫാക്സിൽ ഇതുവരെ നൂറ് സെന്റീമീറ്റർ മഴ പെയ്തതായും ഞായറാഴ്ച രാവിലെയോടെ മഴ കനക്കുമെന്നാണ് പ്രവചനമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. 

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതായി മന്ത്രി റാല്‍ഫ് ഇ ഗുഡഡ്ഡേല്‍ ട്വീറ്റ് ചെയ്തു. അതേസമയം കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം മാറണമെന്ന് പ്രാദേശികമന്ത്രാലയങ്ങള്‍ വ്യക്തമാക്കി. 

ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്നും അതിനായി എല്ലാസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജെസ്റ്റിന്‍ ട്രൂഡര്‍ ട്വീറ്റ് ചെയ്തു.
 

Content Highlights: Hurricane Dorian Hits Canada's Atlantic Coast