പ്രവചനം തെറ്റി, വെടിക്കെട്ട് മാറ്റി; ഹംഗറിയില്‍ രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടു


പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ബുഡാപെസ്റ്റ്: കാലാവസ്ഥാ വകുപ്പിന്റെ കൃത്യതയേക്കുറിച്ച് പൊതുവില്‍ നാട്ടുകാര്‍ക്ക് വലിയ മതിപ്പില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മുടെ കാലാവസ്ഥാ വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ തെറ്റുന്നത് അത്ര അപൂര്‍വവുമല്ല. എന്നാല്‍ പ്രവചനത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത കൂടിയ ഹംഗറിയില്‍ കാലാവസ്ഥാ പ്രവചനം തെറ്റിച്ചത് വലിയ പുകിലാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവചനത്തില്‍ തെറ്റ് സംഭവിച്ചതിന് രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടിരിക്കുകയാണ് ഹംഗറി. തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.

സെന്റ് സ്റ്റീഫന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കരിമരുന്ന് പ്രയോഗം തെറ്റായ കാലാവസ്ഥാ പ്രവചനത്തേത്തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വെടിക്കെട്ട് നടക്കുന്ന സമയത്ത് കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പുണ്ടായി. ഇതിനേത്തുടര്‍ന്ന് പരിപാടി മാറ്റിവെക്കുകയാണെന്ന് വെടിക്കെട്ട് നടക്കുന്നതിന് ഏഴ് മണിക്കൂര്‍ മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പ്രവചിച്ചതുപോലെ കാലാവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായില്ല. ഇതാണ് കലാവസ്ഥാ ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലിലേക്ക് നയിച്ചത്.യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനം എന്ന് വിശേഷിപ്പിക്കുന്ന അതിബൃഹത്തായ കരിമരുന്ന് പ്രകടനമാണ് നടക്കേണ്ടിയിരുന്നത്. ഡാന്യൂബ് നദിയുടെ കരയില്‍ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടക്കാറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ഇരുപത് ലക്ഷത്തോളം പേരാണ് പരിപാടി കാണാന്‍ എത്താറുള്ളത്.

വെടിക്കെട്ട് നടക്കേണ്ട സമയത്ത് കനത്ത മഴപെയ്യുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടര്‍ന്ന് പരിപാടി ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സ്ഥലത്തല്ല മഴയുണ്ടായത്. ബുഡാപെസ്റ്റ് അടക്കമുള്ള പ്രദേശത്ത് പെയ്യുമെന്ന് പ്രതീക്ഷിച്ച മഴമേഘങ്ങള്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങുകയും അവിടെ കനത്ത മഴപെയ്യുകയും ചെയ്തു. എന്നാല്‍ ബുഡാപെസ്റ്റില്‍ ഒരുതുള്ളിപോലും പെയ്തുമില്ല.

മഴ പ്രവചനം പാളിപ്പോയതോടെ കാലാവസ്ഥാവകുപ്പ് ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തെറ്റാന്‍ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും വിശദീകരണക്കുറിപ്പില്‍ കാലാവസ്ഥാവകുപ്പ് പറഞ്ഞു. എന്നാല്‍ ക്ഷമാപണംകൊണ്ട് പ്രയോജനമുണ്ടായില്ല. പ്രവചനം തെറ്റിച്ച് രാജ്യത്തിന് വലിയ നഷ്ടവും നാണക്കേടും ഉണ്ടാക്കിയതിന് വകുപ്പ് തലന്‍മാരായ രണ്ട് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പരിച്ചുവിട്ടു.

അതേസമയം, കരിമരുന്ന് പ്രകടനത്തിനെതിരേ നേരത്തേതന്നെ രാജ്യത്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അയല്‍ രാജ്യമായ യുക്രൈനില്‍ യുദ്ധം നടക്കുന്നതിനിടെ വെടിക്കെട്ട് നടത്തരുതെന്നും രാജ്യത്ത് ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, തെറ്റായ പ്രവചനം നടത്തി പരിപാടി താറുമാറാക്കിയ കാലാവസ്ഥാ വകുപ്പിനെതിരേ സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തെത്തുകയും ചെയ്തു.

Content Highlights: Hungary's weather chief sacked over wrong forecast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented