മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ കൈ ഒന്നനങ്ങിയതായി തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇനിയിതേക്കുറിച്ച് പേടിയോ ആശങ്കയോ വേണ്ട. മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങള്‍ ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്ട്രേലിയയിലെ ടാഫോണോമിക് എക്സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ് വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഈ പഠനത്തിനുപിന്നില്‍. ഒട്ടേറെ ടൈം ലാപ്സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകര്‍ മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്.
ഫൊറന്‍സിക് സയന്‍സ് ഇന്റര്‍നാഷണല്‍: സൈനര്‍ജി എന്ന ശാസ്ത്രജേണലില് പഠനം പ്രസിദ്ധീകരിച്ചു. പോലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന് ഈ 'ഞെട്ടിക്കുന്ന' കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.അജ്ഞാതമൃതദേഹങ്ങള്‍ തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കും.
content highlights: human bodies moves even after one year of death says researches