ബയ്‌റുത്ത്: ലബനീസ് തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 78 പേര്‍ മരിച്ചു. 2750-ഓളം പേര്‍ക്ക് പരിക്കേറ്റു. ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.
തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ കൊല്ലപ്പെട്ടതായി ലബനീസ് റെഡ്‌ക്രോസ് പ്രതിനിധി ജോര്‍ജസ് കെറ്റനഹ് മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം നേരിടാന്‍ ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തില്‍ ചിന്നിച്ചിതറി.
2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ഹരീരി ഉള്‍പ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഷിയാ മുസ്ലിം മൂവ്മെന്റ് ഹെസ്ബുല്ലയില്‍പെട്ട നാലുപേര്‍ നെതര്‍ലന്‍ഡ്സിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്.
This video of explosion in Beirut, holy smokes! #Lebanon pic.twitter.com/jaC5IZNuse
— Kabir Taneja (@KabirTaneja) August 4, 2020
This looks like the end of the world in Lebanon.
— Ahmer Khan (@ahmermkhan) August 4, 2020
Shocking first video emerges after #Beirut explosion.pic.twitter.com/pHy3iUIGar

Content Highligts: Huge explosion in Beirut shatters windows and rocks buildings