ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നാടകീയ രംഗങ്ങള്‍;മുന്‍ പ്രസിഡന്റിനെ നിര്‍ബന്ധിച്ച് പുറത്താക്കി


പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് പുറത്തേക്ക് പോകുന്നു ഹു ജിന്താവോ. ഷി ജിൻപിങും, ലി കെക്കിയാങും സമീപം | Photo: Screen Grab (Twitter:@RFA_Chinese)

ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിന് അടുത്തായി ഇരുന്ന ജിന്താവോയെയാണ്, സുരക്ഷാ ഉദ്യോഗസ്ഥരെന്നു കരുതുന്ന രണ്ടു പേര്‍ ചേര്‍ന്ന് എഴുന്നേല്‍പ്പിച്ചുകൊണ്ടുപോയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസമാണ് സംഭവമുണ്ടായത്. രണ്ടായിരത്തിലേറെ സമ്മേളന പ്രതിനിധികളും വിദേശമാധ്യമങ്ങളടക്കം സന്നിഹിതരായിരിക്കെയാണ് മുന്‍ പ്രസിഡന്റിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്‌

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിക്ക് സമീപം ഇരിക്കുകയായിരുന്നു ജിന്താവോയെ രണ്ടുപേര്‍ ചേര്‍ന്ന് മാറാന്‍ ആവശ്യപ്പെടുകയും അദ്ദേഹം വിസ്സമതിച്ചതോടെ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതുും ദൃശ്യത്തിലുണ്ട്. പുറത്താക്കും മുമ്പ് ഷിയോട് എന്തോ സംസാരിക്കുന്ന ജിന്താവോ ചൈനീസ് പ്രധാനമന്ത്രി ലി കെക്കിയാങിന്റെ തോളില്‍ തട്ടിയ ശേഷമാണ് നടന്നുനീങ്ങുന്നത്. തുടക്കം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉടനീളം അദ്ദേഹം സന്നിഹിതനായിരുന്നു.അതേസമയം, രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെക്വിയാങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 205 അംഗ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതോടെ പോളിറ്റ് ബ്യൂറോയിലും കെക്വിയാങ് ഉണ്ടാകില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമാണ് പോളിറ്റ്ബ്യൂറോയില്‍ സ്ഥാനമുണ്ടാവുക.

Content Highlights: hu jintao former Chinese president expelled party congress podium Li Keqiang central commitee

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented