വാഷിങ്ടണ്‍: ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായ 'ഹൗഡി മോദി' തുടങ്ങി. ഒമ്പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തി. നിര്‍ത്താത്ത കരഘോഷങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ സ്വീകരിച്ചത്.

വൈകുന്നേരം ഏഴരയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജർ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിൽ എത്തിയത്. നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി.50,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ചടങ്ങ് നടക്കുന്ന എന്‍.ആര്‍ജി സ്‌റ്റേഡിയത്തിലുള്ളത്.

Live Updates