പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കേ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനമുള്ളൂവെന്ന് പല രാജ്യങ്ങളും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് പ്രവാസികളേയും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളേയും വാക്‌സിന്‍ മുന്‍ഗണനാ ലിസിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
ഇനി വിദേശയാത്രകള്‍ക്ക് പുറപ്പെടുമ്പോള്‍ ബോര്‍ഡിങ്പാസ്, സ്യൂട്ട്‌കേസ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയ്‌ക്കൊപ്പം ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി കരുതേണ്ടി വരും.
മറ്റൊരു അവധിക്കാല ടൂറിസ വരുമാനം കൂടി നഷ്ടപ്പെടാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനും ചില ഏഷ്യന്‍ രാജ്യങ്ങളും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചതായി തെളിയിക്കുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
എന്നാല്‍ വാക്‌സിനേഷന്റെ ഡിജിറ്റല്‍ പരിശോധനയ്ക്ക് ആഗോളതലത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനമില്ല. യു.എസ്. അടക്കമുള്ള പല രാജ്യങ്ങളും കോണ്‍ടാക്ട് ട്രേസിങിന് ഉപയോഗിക്കുന്നതിന് സമാനമായ വാക്‌സിനേഷന്‍ ആപ്പുകളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പബ്ബുകള്‍, സംഗീതനിശകള്‍ തുടങ്ങിയ ആള്‍ക്കൂട്ടങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതിന് വാക്‌സിനേഷന്‍ എടുത്തെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ രേഖ ആവശ്യപ്പെടുന്നു. എന്നാല്‍ പ്രദേശികമായി ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വിദേശയാത്രകള്‍ക്ക് രാജ്യങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.
വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട്
വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യഭാഗം ഉപയോക്താവിന്റെ അംഗീകൃത ഇലക്ട്രോണിക് രോഗപ്രതിരോധ രേഖയാണ്. യൂറോപ്യന്‍ യൂണിയന്‍, ചൈന, ജപ്പാന്‍ തുടങ്ങിയയിടങ്ങളില്‍ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കായി സ്വന്തമായി ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, വാക്‌സിനേഷന്‍ നടത്തിയ ഉപയോക്താക്കളെ വിദേശയാത്ര നടത്തുമ്പോള്‍ അവരുടെ തല്‍സ്ഥിതി തെളിയിക്കാന്‍ അനുവദിക്കുന്നതിനായി യു.കെ. കഴിഞ്ഞയാഴ്ച ദേശീയ ആരോഗ്യ സേവന ആപ്ലിക്കേഷന്‍ അപ്‌ഡേറ്റുചെയ്തു, ഇത് യാത്രാ നിയമങ്ങള്‍ ലഘൂകരിക്കും.
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിലൂടെ കോവിഡ് പരിശോധന ഫലങ്ങളും മറ്റും അറിയാനാകും. ജൂണ്‍ അവസാനത്തോടെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് അറിയുന്നത്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പരസ്പരമുള്ള യാത്ര തടസ്സം നീങ്ങും. അതേസമയം, ഈ സര്‍ട്ടിഫിക്കറ്റ് എങ്ങനെ യാത്രികര്‍ക്ക് ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക വഴി ട്രെയിനുകളിലും വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ വാക്‌സിനേഷന്‍ പൂര്‍ണ്ണമായി നടത്തിയവര്‍ക്ക് യാത്ര ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
സ്മാര്‍ട്ട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വികസിപ്പിക്കുന്നതിനുള്ള ഇടക്കാല മാര്‍ഗ്ഗനിര്‍ദ്ദേശത്തെക്കുറിച്ച് ആലോചിക്കുമ്പോഴും, വാക്‌സിനുകളുടെ അസന്തുലിതമായ വിതരണം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര യാത്രയ്ക്കുള്ള ആവശ്യകതയായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ശുപാര്‍ശ ചെയ്യുന്നില്ല. പല രാജ്യങ്ങളും വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്.
ആപ്പുകള്‍
യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വഹിക്കാന്‍ ഒരു ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാത്രമായി ഒരു ആപ്പ് തയ്യാറാക്കുന്നത് യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലാണ്. പേപ്പറുകളാകുമ്പോള്‍ വ്യാജനുണ്ടാക്കാന്‍ എളുപ്പമാണെന്നും ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കുന്നത് ആഗോളതലത്തില്‍ തന്നെ വ്യാപകമായിരുന്നു.
Content Highlights: How Vaccine Passports for Global Travel Will Work


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..