ആര്‍ക്കാണധികാരം? സര്‍ക്കസ്സിനിടെ 'കൊമ്പുകോര്‍ത്ത്' രണ്ട് പിടിയാനകള്‍;ഭയന്ന് കാണികള്‍


കാണികളുടെ സുരക്ഷയെ ചൊല്ലി സര്‍ക്കസ് കമ്പനിക്കെതിരേ കടുത്ത വിമര്‍ശനവും ഉയര്‍ന്നു.

Screengrab: YouTube Video

റഷ്യയിലെ കസാനില്‍ സര്‍ക്കസ് പ്രകടനത്തിനിടെ രണ്ട് പേര്‍ തമ്മില്‍ നടന്ന പൊരിഞ്ഞ അടി കാണികളെ ഭയപ്പെടുത്തി, മാത്രമല്ല സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കാണികളുടെ സുരക്ഷയെ ചൊല്ലി സര്‍ക്കസ് കമ്പനിക്കെതിരേ കടുത്ത വിമര്‍ശനവും ഉയര്‍ന്നു.

ചെറിയൊരു അടിപിടിയൊന്നുമല്ല നടന്നത്, രണ്ട് ആനകള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. കൊമ്പുകോര്‍ത്തു എന്ന് പറയാനാവില്ല കാരണം രണ്ട് പിടിയാനകളാണ് പോരടിച്ചത്. ആര്‍ക്കാണ് അധികാരം എന്നതായിരുന്നു അവര്‍ക്കിടയിലെ തര്‍ക്കമെന്ന് പിന്നീട് സര്‍ക്കസിലെ ഒരു മൃഗപരിശീലകന്‍ പ്രതികരിച്ചു.

സര്‍ക്കസ് പ്രകടനത്തിനായി തയ്യാറാക്കിയ വേദിയുടെ അറ്റത്ത് ഒരാന സമീപമുള്ള മറ്റൊരാനയെ തള്ളിയിട്ടിരിക്കുന്നതും ഗുസ്തി മത്സരത്തിലെന്ന പോലെ അതിനെ വീണ്ടും മറിച്ചിടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. മറ്റെയാള്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും ആദ്യത്തെ ആന പൂര്‍ണമായും ആധിപത്യം സ്ഥാപിക്കുന്നതു പോലെ കാണാം. കുറേനേരത്തെ ശ്രമത്തിനൊടുവില്‍ രണ്ട് പേരെയും പരിശീലകര്‍ ഇരുവശത്തേക്ക് മാറ്റി.

എന്തായാലും ഇരുവരുടേയും ഏറ്റുമുട്ടല്‍ വേദിയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും കാണികളെ പരിഭ്രാന്തരാക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റഷ്യയില്‍ പിടിയാനകള്‍ മാത്രമേയുള്ളുവെന്നും അധികാരസ്ഥാപനത്തിനാണ് ഇരുവരും തമ്മില്‍ പോരടിച്ചതെന്നും സര്‍ക്കസ് കമ്പനി വക്താവ് പറഞ്ഞു.

Content Highlights: Horror as raging elephants fight in Russian circus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented