പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല; യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി


പ്രതീകാത്മകചിത്രം | Photo : Pixabay

ഇസ്ലാമാബാദ്: പാകിസ്താനിൽ യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയത് 'ദുരഭിമാനക്കൊല'യെന്ന് പോലീസ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇമ്രാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

ഇമ്രാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന്നത് ദുരഭിമാനക്കൊലയാണെന്ന് പോലീസിന് വ്യക്തമായത്. അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലചെയ്തതായും ഇയാൾ പോലീസിന് മൊഴി നൽകി.

ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ 2019 ലെ റിപ്പോർട്ടനുസരിച്ച് ഓരോ കൊല്ലവും പാകിസ്താനിൽ ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ട്. കരോ-കാരി എന്ന പേരിലും അറിയപ്പെടുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന ഈ അതിക്രമം മനുഷ്യവകാശസംഘടനകളുടേയും അധികൃതരുടേയും രൂക്ഷവിമർശനം നേരിടുന്നുണ്ട്. വിവാഹപൂർവ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ആരോപിച്ചാണ് ഇത്തരം കൊലപാതകങ്ങൾ പാകിസ്താനിൽ അരങ്ങേറുന്നത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതിനൊപ്പം രാജ്യത്ത് ദുരഭിമാനക്കൊലകളുടെ എണ്ണം കൂടുന്നതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദുരഭിമാനക്കൊലകൾ പലപ്പോഴും കുടുംബത്തിലുള്ളവരോ സമുദായത്തിലുള്ളവരോ ചെയ്യുന്നതിനാൽ കൊലക്കെതിരെ പരാതികൾ ഉയരാറില്ല.

ഒരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് സിയാഖത്ത് ഷാർ എന്ന യുവാവ് സഹോദരിയെ കൊന്ന സംഭവം നേരത്തെ വാർത്തയായിരുന്നു. തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുമെന്ന് ഭയന്നാണ് കൊലപാതകത്തിന് മുതിർന്നതെന്ന് പിടിയിലായ ശേഷം ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു. ജനുവരി ആദ്യം ഖയിർപുരിലും മറ്റൊരു ദുരഭിമാനക്കൊല നടന്നിരുന്നു.

Content Highlights: Honour killing Man kills wife, 4 children in Pakistan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented