അപകടത്തിൽ തകർന്ന ഹെലികോപ്റ്റർ, ഡെനിസ് മൊണാസ്റ്റിർസ്കി | Photo: AP
കീവ്: യുക്രൈനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മന്ത്രി ഉള്‍പ്പടെ 16 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. യുക്രൈന് തലസ്ഥാനമായ കീവില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ മാറി ബ്രോവറിയിലാണ് അപകടം. ഒരു കിന്റര്ഗാര്ഡന്നു സമീപത്തേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.
യുക്രൈന് മന്ത്രിസഭാംഗങ്ങള്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. യുക്രൈന് ആഭ്യന്തര മന്ത്രിയായ ഡെനിസ് മൊണാസ്റ്റിര്‍സ്കിയും സഹമന്ത്രി യെവ്ജെനി യെനിനും അപകടത്തില്‍ കൊല്ലപ്പെട്ടു. 42-കാരനായ മൊണാസ്റ്റിര്‍സ്കി 2021-ലാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിരണ്ടു പേരെ സമീപത്തെ ആശുപത്രിയിലാക്കി.
അപകട സമയം കിന്റര്‍ഗാര്‍ഡനില്‍ കുട്ടികളും ജീവനക്കാരുമുണ്ടായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല. ബ്രോവറിയില്‍ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയത്.
Content Highlights: helicopter crash near kindergarten in kyiv ukraine 16 killed including ukaraine minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..