Image: https://twitter.com/NYCParks
വാഷിങ്ടണ്‍: ഉയര്‍ന്ന താപനിലയെത്തുടര്‍ന്ന് വിയര്‍ത്തൊലിക്കുകയാണ് കാലിഫോര്‍ണിയ. താപനില 38 ഡിഗ്രി സെല്‍ഷ്യസ് അഥവാ 100 ഡിഗ്രി ഫാരന്‍ഹീറ്റിനു മുകളില്‍ തുടരുകയാണ്. മനുഷ്യര്‍ മാത്രമല്ല അണ്ണാന്‍ ഉള്‍പ്പെടെയുള്ള ജീവികളും ചൂടില്‍ വലയുകയാണെന്ന് അന്തര്‍ദേശീയ മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ച് ആഴ്ചകള്‍ക്കു മുന്‍പ് മണ്ണില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന അണ്ണാന്മാരുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനു പിന്നാലെ അവയ്ക്ക് എന്തെങ്കിലും പറ്റിയതാണോ
എന്ന ആശങ്ക ചിലര്‍ പങ്കുവെക്കുകയും ചെയ്തു.
കൈകാലുകള്‍ നിവര്‍ത്തി, വയര്‍ മണ്ണിനോടു ചേര്‍ന്നുള്ള അണ്ണാന്മാരുടെ കിടപ്പാണ് പലരെയും ആശങ്കപ്പെടുത്തിയത്. എന്നാല്‍ അണ്ണാന്റെ അത്തരം കിടപ്പില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ചൂടില്‍നിന്ന് രക്ഷ തേടാനുള്ള തന്ത്രമാണ് ഇതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ പാര്‍ക്ക്‌സ് വിഭാഗം. കാലിഫോര്‍ണിയയില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അണ്ണാന്‍മാരുടെ ഈ കിടപ്പ്
'ഹീറ്റ് ഡമ്പിങ്' എന്നും അറിയപ്പെടാറുണ്ട്.
ഒരു അണ്ണാന്‍ ഇങ്ങനെ കിടക്കുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, ഒട്ടും വേവലാതിപ്പെടേണ്ട. ഒരു പ്രശ്‌നവുമില്ല. ചൂടുള്ള ദിവസങ്ങളില്‍ ശരീരതാപനില കുറയ്ക്കാനായി അണ്ണാന്മാര്‍ തണുപ്പുള്ള പ്രതലങ്ങളില്‍ കമിഴ്ന്ന് നീണ്ടുനിവര്‍ന്ന് കിടക്കാറുണ്ട്. ഇതിനെ ഹീറ്റ് ഡമ്പിങ് എന്നും പറയാറുണ്ട്- ന്യൂയോര്‍ക്കിലെ പാര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റ് ട്വീറ്റ് ചെയ്തു.
Content Highlights: heatwave broils california,squirrels heat dumping technique catches attention


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..