
Dawa Khan Minapal | Photo: twitter.com|menapal1
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ താലിബാല്‍ കൊലപ്പെടുത്തി. അഫ്ഗാന് സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദാവ ഖാന് മിനാപലിനെയാണ് തലസ്ഥാന നഗരമായ കാബൂളില്‍വെച്ച് വെള്ളിയാഴ്ച താലിബാന് കൊലപ്പെടുത്തിയത്.
കാബൂളിലെ ഒരു പള്ളിയില്‍ വെച്ചാണ് ദാവ ഖാന് നേരെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ദാവ ഖാന് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരിന്റെ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവിയായിരുന്ന ദാവ ഖാന് മിനാപാല്‍ അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സംഘത്തിലെ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
Content Highlights: Head of Afghanistan government's media department killed by Taliban
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..