ഹർഷ് മന്ദർ | ചിത്രം: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്ലോയുടെ (PRIO) ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കര്വാന്-ഇ-മൊഹാബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
പിആര്ഐഒയുടെ അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. നിലവിലെ ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാലാണ് ശുപാര്‍ശ പട്ടിക സമര്‍പ്പിച്ചത്. മതതീവ്രവാദത്തിനെതിരെ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹര്‍ഷ് മന്ദര്‍ നല്കിയ സംഭാവനകള്‍ക്കാണ് അഞ്ച് പേരുകളുടെ പട്ടികയില്‍ അദ്ദേഹത്തെയും സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മോദി സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കിയതെന്നും പിആര്‍ഐഒ ചര്‍ച്ച ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റും ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമായ ഹര്‍ഷ് മന്ദര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കര്വാന്-ഇ-മൊഹബത്ത് (കാരവന് ഓഫ് ലവ്) എന്ന കാമ്പെയ്ന് ആരംഭിച്ചതാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ പിആര്ഐഒയെ പ്രേരിപ്പിച്ചത്.
സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന ലോകത്തിലെ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം.
Content Highlights: harsh mander nominated for nobel peace prize by norway university
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..