ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷത്തിനുശേഷം ആക്രമണം; അക്രമിക്ക് തീവ്രവാദികളോട് അനുഭാവം


28 ലക്ഷം ഡോളറാണ് റുഷ്ദിയെ വധിക്കുന്നയാൾക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ഹാദി മതർ

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഹാദി മതര്‍ എന്നയാളെയാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ നിന്നുള്ള 24 കാരനായ ഈ യുവാവ് 'ഷിയാ തീവ്രവാദ' ത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ചിട്ടകളോടും അനുഭാവം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

1988-ല്‍ പുറത്തിറങ്ങിയ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനായ റുഷ്ദി വധഭീഷണി നേരിട്ടിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും റുഷ്ദിയുടെ തലയ്ക്ക് വില പ്രഖ്യാപിക്കുകയും ചെയ്തു. 28 ലക്ഷം ഡോളറാണ് റുഷ്ദിയെ വധിക്കുന്നയാൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. 'ഇസ്ലാമിന്റെ പവിത്രമായ മൂല്യങ്ങളെ വ്രണപ്പെടുത്താന്‍ ഇനി ആരും ധൈര്യപ്പെടരുത്' എന്ന് പറയുന്ന ഫത്വയില്‍, ലോകത്തിലെ മുസ്ലീങ്ങള്‍ പുസ്തകത്തിന്റെ രചയിതാവിനെയും പ്രസാധകരെയും വേഗത്തില്‍ വധിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ ജനിച്ച എഴുത്തുകാരന് ബ്രിട്ടണ്‍ അഭയം നല്‍കുകയും പൗരത്വം നല്‍കുകയും ചെയ്തു.

സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള റുഹോല്ല ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഒരു പ്രഭാഷണത്തിനിടെയാണ് സ്റ്റേജില്‍വെച്ച് റുഷ്ദി ആക്രമണം നേരിട്ടത്.


Content Highlights: samlan rushdie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented