പ്രതീകാത്മക ചിത്രം }ഫോട്ടോ:എ.എഫ്.പി
വാഷിങ്ടണ്‍: അമേരിക്കയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 165 കോടിയോളം രൂപ (രണ്ടുകോടി ഡോളർ) ചൈനീസ് ഹാക്കർമാർ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള എ.പി.ടി.41 എന്ന ഹാക്കിങ് വിഭാഗമാണ് മോഷണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എസ്.എ.യിലെ വിവിധ സ്റ്റേറ്റുകളില്‍ ചെറിയ ബിസിനസ് ലോണുകള്‍ നല്‍കുന്നതിനും തൊഴിലില്ലായ്മാ ഫണ്ടിനുമായി വകയിരുത്തിയതായിരുന്നു മോഷ്ടിക്കപ്പെട്ട പണം. ചൈനയിലെ ചെങ്ദു കേന്ദ്രീകരിച്ചുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് റിപ്പോർട്ട്.
2020 മുതല്‍ 2000 അക്കൗണ്ടുകളിലൂടെയാണ് അമേരിക്കയുടെ കോവിഡ് ഫണ്ട് മോഷ്ടിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല്പതിനായിരത്തോളം സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മോഷണവുമായി ബന്ധപ്പെട്ട് നിരവധി വിദേശ ഹാക്കിങ് സംഘങ്ങളെ കേന്ദ്രീകരിച്ച് അമേരിക്ക അന്വേഷണം വിപുലപ്പെടുത്തുന്നുണ്ട്. ഭരണകൂടത്തിന്റെ അറിവോടെ മറ്റൊരു രാജ്യത്തിന്റെ ദുരിതാശ്വാസ ഫണ്ട് മോഷ്ടിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമാണിതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.
Content Highlights: hackers linked to china government stole millions from us covid funds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..