തിനൊന്നാമത് ഗ്രീന്‍സ്റ്റോം അന്താരാഷ്ട്ര നേച്ചര്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 

ജൂണ്‍ 5 മുതല്‍ സെപ്തംബര്‍ 30 വരെ നടന്ന മത്സരത്തില്‍ 52 രാജ്യങ്ങളില്‍ നിന്നുള്ള 6811 എന്‍ട്രികളാണ് ലഭിച്ചത്. 30 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 3 ഫൈനലിസ്റ്റുകളേയും മൂന്ന് വിജയികളേയും തിരഞ്ഞെടുത്തു. 

വിജയികള്‍

  1. ഒന്നാം സ്ഥാനം- റാകയേത് ഉല്‍ കരീം റാകിം(ബംഗ്ലാദേശ്)- ചിത്രം- ഇന്‍ഫിനിറ്റി 
  2. രണ്ടാം സ്ഥാനം- മൊഹമ്മദ് നൗഫല്‍(യുഎഇ)- ചിത്രം- സാന്‍ഡ് ഡ്യൂന്‍സ് 
  3. മൂന്നാം സ്ഥാനം -കാര്‍ത്തികേയ ഗ്രോവര്‍(ഗാസിയാബാദ്, ഇന്ത്യ)- ചിത്രം- ജേര്‍ണി 

ഫൈനലിസ്റ്റ്

  • അബ്ദുള്‍ മോമിന്‍(ബംഗ്ലാദേശ്)
  • ശ്രീധരന്‍ വടക്കാഞ്ചേരി (ഇന്ത്യ) 
  • വ്‌ലാഡ്‌ലിന ലാപ്ഷിന(റഷ്യ)