GPS ട്രാക്കര്‍ ഘടിപ്പിച്ച സ്രാവിന്റെ സഞ്ചാരപാതയ്ക്ക് സ്വന്തം രൂപം;കൗതുകമായി 'ബ്രെട്ടന്റെ' യാത്രാപഥം


Photo : exhibit.ocearch.org

റ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ സ്വന്തം രേഖാചിത്രത്തെ ഓർമിപ്പിക്കുന്ന സഞ്ചാരപാത സൃഷ്ടിച്ച് കൗതുകമായി ഭീമന്‍ സ്രാവ്. ബ്രെട്ടനെന്ന് പേര് നല്‍കിയിട്ടുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ സമുദ്രത്തിലെ സഞ്ചാരദിശയാണ് ഒരു സ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമായത്. ബ്രെട്ടന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെയാണ് അതിന്റെ സഞ്ചാരഗതി അടയാളപ്പെടുത്തിയിട്ടുള്ളത്. ഗവേഷകര്‍ക്ക് സമുദ്രസംബന്ധിയായ ഗവേഷണങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ കൈമാറുന്ന OCEARCH എന്ന ശാസ്ത്രസംഘടനയാണ് ബ്രെട്ടന്റെ ശരീരത്തില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചത്.

651 കിലോഗ്രാം തൂക്കമുള്ള ആണ്‍സ്രാവാണ് ബ്രെട്ടന്‍. 13 അടി നീളമുള്ള ബ്രെട്ടന്‍ യുഎസ്, ന്യൂ ജഴ്‌സി വെര്‍ജീനിയ, സൗത്ത് കരോലിന എന്നീ സമുദ്രമേഖലകളിലൂടെയാണ് സഞ്ചരിച്ചത്. സമുദ്രത്തിന്റെ ഉപരിതലഭാഗത്ത് അധികസമയം പ്രത്യക്ഷമാകുമ്പോഴെല്ലാം ബ്രെട്ടന്റെ മുതുകിന്റെ ഭാഗത്തുള്ള ചിറകില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണം ശാസ്ത്രസംഘടനയിലെ ഷാര്‍ക്ക് ട്രാക്കേഴ്‌സിന് ലൊക്കേഷന്‍ വിവരം കൈമാറും. 444 ദിവസം ബ്രെട്ടന്റെ സഞ്ചാരം നിരീക്ഷിച്ചതില്‍ നിന്നാണ് കൗതുകമുണര്‍ത്തുന്ന വിധത്തില്‍ ഭീമന്‍ സ്രാവിന്റെ രൂപം തെളിഞ്ഞത്.2020 സെപ്റ്റംബര്‍ 12-ന് രാത്രി 12 മണിക്കാണ് ബ്രെട്ടന്‍ ആദ്യമായി ട്രാക്കിങ്ങില്‍ വന്നത്. നോവ സ്‌കോട്ടിയയിലെ സ്‌കാറ്ററി ഐലന്‍ഡിലായിരുന്നു അത്. ഏറ്റവും ഒടുവില്‍ ബ്രട്ടന്റെ സഞ്ചാരവിവരം ലഭിച്ചത് 2022 സെപ്റ്റംബര്‍ 22 നാണ്- ക്യൂബെക്കില്‍ രാവിലെ 7.59-ന്.

കേപ് ബ്രെട്ടനിലെ ജനങ്ങളോടുള്ള സ്‌നേഹസൂചകമായാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന് ബ്രെട്ടനെന്ന പേര് നല്‍കിയത്. OCEARCH-ന്റെ നോവ സ്‌കോട്ടിയ 2020 സമുദ്രഗവേഷണപദ്ധതിയില്‍ ട്രാക്കര്‍ ഘടിപ്പിച്ച ആദ്യ ഭീമന്‍ സ്രാവ് കൂടിയാണ് ബ്രെട്ടന്‍. ജീവികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സീവേള്‍ഡുമായുള്ള പങ്കാളിത്തത്തിലാണ് OCEARCH-ന്റെ പ്രവര്‍ത്തനം.

Content Highlights: Great White Shark, Fitted With GPS, Makes, A Self-Portrait, Atlantic Ocean, Breton


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented