ഡിസംബറില്‍ കാണാം വ്യാഴം-ശനി ഗ്രഹങ്ങളുടെ ഗംഭീര 'സമാഗമം'


പ്രതീകാത്മകചിത്രം | Photo : AFP

ഗംഭീരമായ ആകാശ സമാഗമത്തിനാണ് ഈ വര്‍ഷത്തിന്റെ അവസാനം ഒരുങ്ങുന്നത്. ഡിസംബര്‍ 21-ന് സൗരയൂഥത്തിലെ രണ്ട് ഭീമന്‍മാരുടെ സമാഗമമാണ് ജ്യോതിശാസ്ത്രജ്ഞര്‍ കാത്തിരിക്കുന്നത്. ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങള്‍ ഒരേയിടത്ത് എത്തിച്ചേരുന്ന അപൂര്‍വസമാഗമത്തിന് 'ഗ്രേറ്റ് കണ്‍ജങ്ഷന്‍'( Great Conjunction) എന്നാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്.

സൂര്യാസ്തമനത്തിന് മുപ്പത് മിനിറ്റുകള്‍ക്ക് ശേഷം അനുഭവവേദ്യമാകുന്ന ഗ്രഹസംഗമം ഏകദേശം രണ്ട് മണിക്കൂറോളം കാണാനാകും. എങ്കിലും അസ്തമനത്തിന് ശേഷമുള്ള അരമണിക്കൂര്‍ സമയമാണ് ഈ കാഴ്ചയ്ക്ക് ഏറ്റവും ഉത്തമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

അസ്തമയനേരത്ത് ചന്ദ്രക്കലയാണ് ആദ്യം കാണപ്പെടുക. ഇരുട്ട് പടരുന്നതോടെ തെക്ക്-തെക്ക് കിഴക്കായാണ് ചന്ദ്രക്കല തെളിയുക. അല്‍പനേരം കൂടി കഴിയുമ്പോഴാണ് ശനിയും വ്യാഴവും പ്രത്യക്ഷമാകുക. ആദ്യം വ്യാഴവും പിന്നീട് ശനിയും കാണപ്പെടും.

പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ, ബൈനോക്കുലറിന്റെയോ ചെറിയ ടെലിസ്‌കോപ്പിന്റെയോ സഹായത്തോടെ രണ്ട് ഗ്രഹങ്ങളെയും കാണാന്‍ കഴിയുമെന്ന് ജ്യോതിശാസ്ത്ര അധ്യാപകനും വാനനിരീക്ഷണകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടറുമായ ജെഫ്രി ഹണ്ട് പറഞ്ഞു. വ്യാഴത്തിന്റെ വലിയ ഉപഗ്രഹങ്ങളെയും ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കുമെന്ന് ഹണ്ട് പറഞ്ഞു.

ഓരോ 19.6 കൊല്ലങ്ങളിലും ശനി ഗ്രഹത്തെ വ്യാഴം കടന്നു പോകാറ് പതിവാണ്. എന്നാല്‍, 1623-ന് ശേഷം ഇരു ഗ്രഹങ്ങളും ഇത്ര സമീപത്തായി കടന്നുപോകുന്നത് ആദ്യമാണ് എന്നതാണ് ഗ്രേറ്റ് കണ്‍ജങ്ഷന്റെ പ്രത്യേകത. അതിന് മുമ്പ് ഡിസംബര്‍ 16-ന് വ്യാഴത്തേയും ശനിയേയും ചന്ദ്രനേയും ഒരുമിച്ച് കാണാനാവുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു.

Content Highlights: 'Great Conjunction' of Jupiter, Saturn to grace night skies in December

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented