Gmail Logo | Screengrab: Google play
ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജിമെയില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോകവ്യാപകമായി നിരവധി ഉപഭോക്താക്കളാണ് ജിമെയില്‍ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ ജിമെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായെന്നും അയച്ച മെയിലുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള പരാതികളാണ് ഉയര്‍ന്നത്.
മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പിലും സേവനം ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ജിമെയില്‍ എന്റര്‍പ്രൈസസ് സേവനവും തകരാറിലായി. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴോടെയാണ് ജിമെയിലില്‍ തകരാറ് റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, ഒമ്പത് മണിയോടെ ജിമെയില്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. 150 കോടി ഉപയോക്താക്കളാണ് ഗൂഗിളിന് ലോകവ്യാപകമായുള്ളത്. 2022ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണ് ഗൂഗിള്‍.
Content Highlights: Gmail down for several users
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..