പ്രതീകാത്മകചിത്രം| Photo: AFP
സിഡ്‌നി: ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ പതിനാറുകാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഫ്രെമാന്റില്‍ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍ നദിയില്‍വെച്ചാണ് അപകടമുണ്ടായത്. സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വെള്ളത്തില്‍നിന്ന് കരയിലെത്തിച്ചെങ്കിലും അവിടെവെച്ചു തന്നെ മരിച്ചെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഡോള്‍ഫിന്‍ കൂട്ടത്തിനൊപ്പം നീന്താന്‍ ജെറ്റ് സ്‌കീയില്‍നിന്ന് പെണ്‍കുട്ടി നദിയിലേക്ക് ചാടിയത്. അപ്പോഴാണ് സ്രാവിന്റെ ആക്രമണമുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ അറിയിച്ചു. ഏത് ഇനത്തില്‍പ്പെട്ട സ്രാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
2021 നവംബറിലാണ് ഇതിനു മുന്‍പ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ച സ്രാവ് ആക്രമണമുണ്ടായത്. പെര്‍ത്തിലെ പോര്‍ട്ട് ബീച്ചില്‍ 57-കാരനാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സ്വാന്‍ നദിയില്‍ 2021 ജനുവരിയില്‍ ബുള്‍ ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ഒരു പുരുഷന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ജലസ്രോതസ്സുകളില്‍ നൂറ് ഇനത്തില്‍ അധികം സ്രാവുകള്‍ കാണപ്പെടുന്നുണ്ട്.
Content Highlights: girl killed in shark attack during swim with dolphins in australia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..