സ്രാവിനെ തൊടാൻ ശ്രമിക്കുന്ന ടൈലർ | Photo : Facebook | Erika Almond
1975 ലെ ജാസ് സിനിമയോ അതിന് ശേഷം ജാസുമായി ബന്ധപ്പെട്ടിറങ്ങിയ സിനിമകളോ കണ്ടിട്ടുള്ളവരുടെ ഓര്‍മയില്‍ സ്രാവിന്റെ അതിഭീകരമായ ആക്രമണം തങ്ങിനില്ക്കുന്നുണ്ടാവും. സ്രാവുകളുമായി മുഖാമുഖം കണ്ട് ജീവന് തിരിച്ചുകിട്ടിയ അനുഭവം പങ്കിടാന്‍ ഭാഗ്യം ലഭിച്ചവര്‍ ചുരുക്കമാണ്. സ്രാവിന്റെ ആക്രമണങ്ങളില്‍ കഴിഞ്ഞ കൊല്ലം ലോകത്താകമാനം ഇരുപത് പേര് മരിച്ചതായാണ് കണക്ക്.
മത്സ്യബന്ധനത്തിനായെത്തിയ ഫ്ളോറിഡയിലെ എറിക്ക ആല്‍മണ്ടും സുഹൃത്തുക്കളും ഭീമനായ ഒരു സ്രാവിന്റെ ആക്രമണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. റ്റാംപ കടലിടുക്കിന്റെ ഭാഗത്തെത്തിയ സംഘത്തിന്റെ ബോട്ടിന് നേരെയെത്തിയ സ്രാവിന് 14-16 അടിയോളം വലിപ്പമുണ്ടായിരുന്നതായി എറിക്ക ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
വലിയൊരു മത്സ്യത്തെ ചൂണ്ടയിലാക്കാന് എറിക്കിന്റെ സുഹൃത്ത് ടൈലര്‍ ലെവിസ്ക്യൂവും മറ്റുള്ളവരും ശ്രമിക്കുന്നതിനിടെയാണ് സ്രാവ് പ്രത്യക്ഷപ്പെട്ടത്. അടുത്തെത്തിയ സ്രാവിനെ ഒരു നിമിഷം തൊട്ടു നോക്കാനും ടൈലര്‍ ശ്രമം നടത്തി. വാ പിളര്‍ന്നെത്തിയ വമ്പന്റെ കൂര്‍ത്ത പല്നിരയ്ക്ക് തൊട്ടുമുകളിലായി മുക്കിനറ്റത്ത് തൊടാനും ടൈലറിന് സാധിച്ചു.
ബോട്ടിന് ചുറ്റും വട്ടംചുറ്റുകയും മോട്ടോറില്‍ കടിക്കുകയും ചെയ്ത് കുറച്ചു സമയം ഭീതി ഉളവാക്കിയെങ്കിലും നേരിട്ടൊരാക്രമണത്തിന് സ്രാവ് മുതിര്‍ന്നില്ല. മത്സ്യബന്ധത്തിനിടെ സ്രാവുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ളതിനെ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എറിക്ക കുറിച്ചു. കുറച്ചു നേരത്തേക്ക് ഭയപ്പെട്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവം ഉണ്ടായതിലുള്ള സന്തോവും എറിക്ക മറച്ചു വെച്ചില്ല.
Seriously one of the coolest experiences I’ve ever had offshore! We had a 14-16 foot Great White shark circle our boat,...
Posted by Erika Almond on Friday, January 22, 2021
Content Highlights: Giant great white shark bites boat in gulf waters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..