രാഹുൽ ഗാന്ധി | ഫോട്ടോ: ANI
ബെര്‍ലിന്‍: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലോക്‌സഭയില്‍നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതില്‍
പ്രതികരണവുമായി ജര്‍മനി. വിഷയത്തില്‍ 'ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍' ബാധകമാക്കണം' എന്ന് ജര്‍മനി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി.
'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുല്‍ ഗാന്ധിക്കെതിരായ ആദ്യ സന്ദര്‍ഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കിയതും ജര്‍മന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുള്ളത്' വാര്‍ത്താസമ്മേളനത്തിനിടെ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
രാഹുലിനെതിരായ വിധി നിലനില്‍ക്കുമോ എന്നും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പീല്‍ തീരുമാനങ്ങളില്‍ വ്യക്തമാകുമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്കും ഒരുപോലെ ബാധകമാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജര്‍മന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
Content Highlights: Germany reacts to Rahul Gandhi case-expect Democratic Principles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..