
Photo: AP
സാക്രമെന്റോ: കാലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമനെ സംരക്ഷിക്കാൻ സുരക്ഷാ കവചമൊരുക്കി. നെവാദയിലുണ്ടായ കാട്ടുതീയിൽനിന്ന് വൃക്ഷത്തെ സംരക്ഷിക്കാൻ അടിഭാഗം തീയെ പ്രതിരോധിക്കാൻ ശേഷിയുള്ള അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ പൊതിഞ്ഞു.
കാലിഫോർണിയയിലെ വനമ്യൂസിയമായ സെക്വോയ നാഷണൽ പാർക്കിലാണ് ജനറൽ ഷെർമനുള്ളത്. ഷെർമനെ കൂടാതെ മറ്റ് മരങ്ങൾക്കും അധികൃതർ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പാർക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏകദേശം 2000 സെക്വയ മരങ്ങൾ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിലുണ്ടായ കാട്ടുതീ 10,600 മരങ്ങൾ കത്തി നശിക്കാൻ കാരണമായി.
ഈ ഭാഗങ്ങളിൽ കാട്ടു തീ പെട്ടെന്ന് തന്നെ ഈ പ്രദേശത്ത് പടർന്നു പിടിക്കാൻ സാധ്യത ഉണ്ട് എന്ന് കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
ആയിരക്കണക്കിന് സെക്വയ മരങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായ കാട്ടു തീയിൽ നശിച്ചത്. ഏറ്റവും ഉയരം കൂടിയ മരങ്ങളും ആയിരം വർഷങ്ങളോളം പഴക്കമുള്ള മരങ്ങളും ഇതിൽ ഉൾപ്പെടും.

ജനറൽ ഷെർമൻ മരം
• സ്ഥലം- സെക്വയ നാഷണൽ പാർക്ക്, കാലിഫോർണിയ
• ശാസ്ത്രീയനാമം- സെക്വയഡെൻഡ്രോൺ ജൈജാൻഷ്യം
• കാലപ്പഴക്കം- ഏകദേശം 2300 മുതൽ 2700 വർഷം
• 1931-ൽ ജനറൽ ഷെർമനാണ് മരത്തിന്റെ വലുപ്പം തിരിച്ചറിഞ്ഞത്.
• ഉയരം-83.8 മീറ്റർ
• തറനിരപ്പിലെ ചുറ്റളവ്- 31.1 മീറ്റർ
• അടിഭാഗത്തെ വ്യാസം- 11.1 മീറ്റർ
• ശിഖര വ്യാപനം-32.5 മീറ്റർ
Content highlights: General Sherman and other sequoias given blankets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..