ശുചീകരണത്തൊഴിലാളി പണിമുടക്ക്: പാരിസില്‍ കുന്നുകൂടി മാലിന്യങ്ങള്‍ | വീഡിയോ 


Photo: AFP

പാരിസ്: ഫ്രാന്‍സില്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക് തുടരുമ്പോള്‍ പാരീസ് നഗരത്തിലെ തെരുവുകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ചീഞ്ഞുനാറുന്ന, ഈച്ചയാര്‍ക്കുന്ന മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെന്‍ഷന്‍ പ്രായം 62-ല്‍നിന്ന് 64-ലേക്ക് ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തിനെതിരേയാണ് നഗരത്തിലെ ശുചീകരണത്തൊഴിലാളികള്‍ മാര്‍ച്ച് ആറുമുതല്‍ സമരം ആരംഭിച്ചത്.

Photo: AFP

തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 5,600 ടണ്ണില്‍ അധികം മാലിന്യം നഗരത്തിലെ റോഡുകളില്‍ നിക്ഷേപിക്കപ്പെട്ട നിലയിലുണ്ടെന്നാണ് വിവരം. മൂന്ന് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്.

ഒരു മാലിന്യ സംസ്‌കരണ കേന്ദ്രം ഭാഗികമായി അടച്ചിരിക്കുകയാണ്. പാരീസിനെ മാത്രമല്ല, മറ്റു നഗരങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെയും സമരം സാരമായി ബാധിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എലികളുടെയും പാറ്റകളുടെയും മറ്റും ശല്യത്തിന് വഴിവെക്കുമെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Content Highlights: garbage piles up in paris as sanitation workers goes on strike against pension age hike

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented