വിശ്വാസങ്ങളുടെ ഐക്യമായിരുന്നു ഗാന്ധിയന്‍ ആശയത്തിന്റെ അടിസ്ഥാനം- ഇള ഗാന്ധി


പ്രകാശന്‍ പുതിയേട്ടി

ഡോ.പി.പി.ബാലന് ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിച്ചു

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് ആശ്രമത്തിലെ ഗാന്ധി ജയന്തി ആഘോഷ പരിപാടിയിൽ 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരംകില മുൻ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റുമായ ഡോ.പി.പി.ബാലന്  ഗാന്ധിജിയുടെ കൊച്ചുമകൾ ഇള ഗാന്ധി സമ്മാനിക്കുന്നു

ഡര്‍ബന്‍: വിവിധ വിശ്വാസങ്ങളുടെ ഐക്യവും ശാന്തിയുമായിരുന്നു മഹാത്മാഗാന്ധിയുടെ എല്ലാ തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന് ഗാന്ധിജിയുടെ കൊച്ചുമകളും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റ് ചെയര്‍പേഴ്സണുമായ ഇള ഗാന്ധി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആദ്യമായി സ്ഥാപിച്ച ഡര്‍ബനിലെ ഫീനിക്സ് ആശ്രമത്തില്‍ രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസങ്ങളുടെ സമന്വയത്തിനായി പ്രവര്‍ത്തിച്ചതിനാലാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നും ഇള ഗാന്ധി പറഞ്ഞു.

പത്രപ്രവര്‍ത്തനത്തിന്റെ ശക്തി വളരെയധികം തിരിച്ചറിഞ്ഞയാളായിരുന്നു ഗാന്ധിജിയെന്ന് ഇള ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പത്രങ്ങള്‍ക്കിപ്പോഴും പിന്തുണ നല്‍കാനാവുന്നു. അതിനാലാണ് ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് ഫീനിക്സ് ഇപ്പോഴും സത്യാഗ്രഹ എന്ന പ്രസിദ്ധീകരണം ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്നതെന്ന് ഇള ഗാന്ധി വ്യക്തമാക്കി.



കോവിഡ് കാരണം നേരിട്ട് നല്‍കാനാവാതിരുന്ന 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം കില മുന്‍ ഡയറക്ടറും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.പി.പി.ബാലന് ഇള ഗാന്ധി സമ്മാനിച്ചു. അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാകണമെങ്കില്‍ ഗാന്ധിയന്‍ ഗ്രാമ സ്വരാജ് സങ്കല്‍പ്പത്തിലൂന്നിയ പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്ന് ഡോ.ബാലന്‍ പറഞ്ഞു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. വിനയ് ലാല്‍ 'ഗാന്ധി വാര്‍ഷിക പ്രഭാഷണം' നടത്തി. എല്ലാവരും ഉയരങ്ങളിലേക്ക് മുന്നേറാന്‍ പറഞ്ഞപ്പോള്‍ താഴെ ജനങ്ങളിലേക്കിറങ്ങാന്‍ പറഞ്ഞ വ്യക്തിയായിരുന്നു ഗാന്ധിജിയെന്ന് വിനയ് ലാല്‍ അഭിപ്രായപ്പെട്ടു. എത്തിക്കനി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലിന്‍ഡ സുമ അധ്യക്ഷയായി.

സര്‍വമത പ്രാര്‍ഥനയ്ക്ക് ആര്‍ച്ച് ബിഷപ്പ് റൂബിന്‍ ഫിലിപ്പ് നേതൃത്വം നല്‍കി. ഗാന്ധിജിയെക്കുറിച്ചുള്ള സുധ സിങ്ങിന്റെ ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ടായി. പ്രോഗ്രാം ഡയറക്ടര്‍ ഡോ. മുനി കുബ്ലാല്‍ സ്വാഗതം പറഞ്ഞു.ഒരാഴ്ച നീളുന്ന പരിസര ശുചീകരണ പരിപാടിക്കും ഫീനിക്സ് അന്തേവാസികള്‍ തുടക്കം കുറിച്ചു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സ്ത്രീ വിരുദ്ധ വിവാഹ നിയമങ്ങള്‍ക്കെതിരേയുള്ള സമരം നയിച്ചതിന് അറസ്റ്റിലായ കസ്തൂര്‍ബ ഗാന്ധിയെ പാര്‍പ്പിച്ച ജയില്‍ സ്മാരകത്തില്‍ നിന്ന് അഹിംസാ സന്ദേശ പദയാത്രയും നടന്നു. ഗാന്ധി ചരിത്ര സ്മാരകങ്ങളില്‍ ഒരാഴ്ച നീളുന്ന പ്രഭാഷണ പരിപാടികളടക്കം തുടര്‍ന്നും അരങ്ങേറുമെന്ന് ഇള ഗാന്ധി പറഞ്ഞു.

Content Highlights: Gandhi samadhan award dr pp balan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented