ഫറ ഖാൻ | Photo: https://twitter.com/MNARomina
ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യയുടെ സുഹൃത്ത് അഴിമതിക്കേസിൽ അറസ്റ്റ് ഭയന്ന് രാജ്യം വിട്ടു. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. രാജ്യം വിടുമ്പോൾ ഇവരുടെ പക്കലുണ്ടായിരുന്നത് 90,000 ഡോളറിന്റെ ബാഗായിരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ദുബായിലേക്കാണ് ഫറ ഖാന് പോയതെന്നാണ് വിവരം. ഫറ ഖാന് ആഡംബര വിമാനത്തില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഫോട്ടോ എപ്പോള്‍ എടുത്തതാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.
'ബുഷ്റയുടെ അടുത്തയാളായ ഫറ ഖാൻ രാജ്യം വിട്ടു. അവരുടെ ബാഗിന് 90,000 ഡോളറാണ് വില. അതെ, തൊണ്ണൂറായിരം ഡോളർ.' പാകിസ്താനിലെ പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ് - നവാസ് (PML-N) നേതാവ് റോമിനാ കുർഷിദ് ആലം ട്വീറ്റ് ചെയ്തു. ബുഷ്റയുടെ ഭർത്താവ് അഹ്സൻ ജമീൽ ഗുജ്ജാർ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് പോയതെന്നാണ് റിപ്പോർട്ട്.
ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതുതായി നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറ ഖാനെതിരെയുള്ള ആരോപണം. 'അഴിമതികളുടെ മാതാവ്' എന്നാണ് പ്രതിപക്ഷം ഫറ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യൺ പാകിസ്താൻ രൂപയുടെ (32 മില്യൺ ഡോളർ) അഴിമതി നടത്തി എന്നാണ് ഫറയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം.
Content Highlights: Friend Of Imran Khan's Wife Fled Pakistan With $90,000 Bag, Claims Opposition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..