ഐഎസ് ഡ്രോണുകളെ റാഞ്ചാൻ ഫ്രാന്‍സിലെ പരുന്തുകള്‍


ഫ്രഞ്ച് എയര്‍ഫോഴ്‌സാണ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഡ്രോണുകളെ റാഞ്ചാന്‍ പരുന്തുകള്‍ക്ക് പരിശീലനം നല്‍കുന്നത്

പാരിസ് : വര്‍ധിച്ചു വരുന്ന ഐ എസ് ആക്രമണങ്ങളെ ചെറുക്കാന്‍ പരുന്തുകളെ വരെ പരിശീലിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ഫ്രാന്‍സ്.

പ്രകൃതിയിലെ മികച്ച വേട്ട പക്ഷികളായ കൃഷ്ണ പരുന്തുകളെയാണ് തീവ്രവാദികളുടെ ഡ്രോണുകള്‍ റാഞ്ചാന്‍ ഫ്രഞ്ച് വ്യോമ സേന പരിശീലിപ്പിച്ചത്. ഡ്രോണുകളെ റാഞ്ചാന്‍ പരിശീലനം ലഭിച്ച നാല് പരുന്തുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജരായി കഴിഞ്ഞു.

മോണ്ട് ഡെ മാര്‍സന്‍ മിലിട്ടറി ബേസാണ് കൃഷ്ണ പരുന്തുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നു തന്നെ ആകാശത്ത് പറക്കുന്ന ഡ്രോണുകളെ നിരീക്ഷിച്ച് അവയെ നശിപ്പിക്കാന്‍ ഈ പരുന്തുകള്‍ക്ക് കഴിവുണ്ട്

അലക്സാണ്ടർ ഡ്യൂമാസിന്റെ വിഖ്യാത നോവലായ ത്രീ മസ്‌ക്കറ്റേഴ്റിസിലെ കഥാപാത്രങ്ങളുടെ പേരാണ് പരുന്തുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അത്തോസ് പോര്‍ത്തോസ്, അരാമിസ്, ഡാര്‍ട്ടാഗ്നന്‍ എന്നാണ് പരിശീലനം ലഭിച്ച പരുന്തുകള്‍ക്ക് വ്യോമ സേന നല്‍കിയിരിക്കുന്ന പേര്.

ഡ്രോണുകള്‍ക്ക് മുകളില്‍ വെച്ചാണ് പരുന്തിന്റെ മുട്ടകള്‍ വിരിയിപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ വലുതാകുന്നതു വരെ ഡ്രോണുകളെ അവയ്ക്ക സമീപം വെക്കുന്നുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശേഷം ഡ്രോണുകളെ പിടിച്ച് കൊടുക്കുന്നവയ്ക്ക് മാസംകഷ്ണങ്ങള്‍ ഉപഹാരമായി നല്‍കുന്നതാണ് പരിശീലന രീതി.

ജനങ്ങള്‍ തിങ്ങി നിറഞ്ഞ സ്ഥലങ്ങളില്‍ ഡ്രോണുകളെ വെടിവെച്ച് വീഴ്ത്തുന്നതിനേക്കാള്‍ പരുന്തിനെ ഉപയോഗിച്ച് പിടിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്നാണ് വ്യോമസേനഉദ്യോഗസ്ഥര്‍ പറയുന്നത്.

2015ല്‍ പ്രസിഡന്റിന്റെ വസതിക്ക് മുകളിലൂടെയും സൈന്യത്തിന്റെ നിയന്ത്രണ മേഖലയിലൂടെയും ഡ്രോണുകള്‍ പറന്നിരുന്നത് ഗൗരവതരമായ സുരക്ഷാ പ്രശ്നമായാണ് ഫ്രാന്‍സ് സൈനിക വൃത്തങ്ങൾ എടുത്തത്. ഡ്രോണുകള്‍ ചുറ്റിക്കറങ്ങിയത് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഈഫല്‍ ടവറിന് ഐ എസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരുന്തുകളെ ഉപയോഗിച്ച് വ്യത്യസ്തമായ സുരക്ഷാ കവചം ഒരുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented