പാരിസ്: ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമന്ന നിബന്ധനയുമായി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ബ്രസീലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റീന്‍.

Content Highlights: France to impose 10 days quarantine for travelers from India