വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികളാണ് മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും. 

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വെടിയേറ്റതിന്റെ നിരവധി പാടുകള്‍ മൃതദേഹങ്ങളിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അധികൃതര്‍ അറിയിച്ചു.

content highlights: four member of indian origin family shot dead in america