ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. 

ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 ) ന്യൂയോര്‍ക്കില്‍ മരിച്ചു, ഇവര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു.

കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡല്‍ഫിയയില്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍സ്‌പോട്ട് കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു. 

തൃശൂര്‍ സ്വദേശി ടെന്നിസന്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലും, കോടഞ്ചേരി സ്വദേശി പോള്‍ ടെക്‌സാസിലുമാണ് മരിച്ചത്. 

അതേ സമയം അമേരിക്കയില്‍ കൊറോണ വൈറസ്ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. 12748 പേര്‍ മരിക്കുകയും ചെയ്തു.

Content Highlights: four keralites dies of corona virus in America