ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. 

സാമുവല്‍ എടത്തില്‍(83), ഭാര്യ മേരിസാമുവല്‍ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്. 

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡല്‍ഫിയയില്‍ മരിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവര്‍ ചികിത്സയിലായിരുന്നു.

അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം 28 ആയി. 

അമേരിക്കയില്‍ 4,66,969 പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു. അതേസമയം മരിച്ചവരുടെ എണ്ണം 16000 കടന്നു.

Content Highlights: four keralites died in America tested corona positive