പത്രസമ്മേളനത്തിൽ മുൻ ശ്രീലങ്കൻ ഫിഷറീസ് മന്ത്രി മീൻ കഴിക്കുന്നു | Photo: Reuters
കൊളംബോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യത്തിലായ കടല്‍ വിഭവ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാർത്താ സമ്മേളനത്തിൽ പച്ച മീന്‍ വേവിക്കാതെ കഴിച്ച് മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലിപ് വെഡാറച്ചി. മത്സ്യം വാങ്ങിയാല്‍ കൊറോണ വൈറസ് ബാധയുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുന്‍മന്ത്രി പച്ചമീന്‍ കഴിച്ചത്.
ഒക്ടോബറില്‍ കൊളംബോയിലെ മത്സ്യമാര്‍ക്കറ്റില്‍ വൈറസ് ബാധ പൊട്ടിപുറപ്പെട്ടിരുന്നു. ഇവിടെ കോവിഡ് 19 ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് ദീർഘകാലത്തേക്ക് അടച്ചിട്ടു. ശ്രീലങ്കയില്‍ മത്സ്യ വിപണനം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. മീനുകള്‍ക്ക് വന്‍തോതില്‍ വിലകുറഞ്ഞെങ്കിലും ജനങ്ങള്‍ മത്സ്യം വാങ്ങാന്‍ തയ്യാറായിരുന്നില്ല.
'മത്സ്യബന്ധനമേഖലയിലുളള നമ്മുടെ ആളുകള്‍ക്ക് മീന്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇവിടെയുളള ആളുകള്‍ മീന്‍ കഴിക്കുന്നില്ല. നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ മീന്‍ വാങ്ങിയത്. ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല.' ദിലീപ് പറഞ്ഞു.
2019-വരെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു 63-കാരനായ ദിലീപ്. നിലവില്‍ എംപിയാണ്. ഇതുവരെ 18,000 കോവിഡ് പോസിറ്റീവ് കേസുകളാണ് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
Content Highlights: Former Sri Lankan minister eats raw fish to promote seafood sale
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..