പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ | Photo: AP
വത്തിക്കാന്‍: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് 95-കാരനായ തന്റെ മുന്‍ഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയിച്ചത്.
ഒന്‍പതുവര്‍ഷം മുന്‍പാണ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
പ്രായാധിക്യംമൂലം, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് വത്തിക്കാന്‍ വക്താവും സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രായാധിക്യം ചൂണ്ടിക്കാണിച്ച് 2013-ലാണ് ബനഡിക്ട് പതിനാറാമന്‍, മാര്‍പ്പാപ്പ സ്ഥാനത്തുനിന്ന് രാജിവെച്ചത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കഴിഞ്ഞ അറുനൂറു കൊല്ലത്തിനിടെ സ്ഥാനം രാജിവെക്കുന്ന ആദ്യ മാര്‍പ്പാപ്പയായിരുന്നു ഇദ്ദേഹം. ഇതിന് മുന്‍പ് ഇത്തരമൊരു സ്ഥാനമൊഴിയല്‍ നടത്തിയത് 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ ആയിരുന്നു.
Content Highlights: former pope benedict is 'very sick', says pope francis
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..