പ്രതീകാത്മ ചിത്രം | Photo: AP
കീവ്: യുക്രൈനിലെ മുന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ തടഞ്ഞു. 2.80 കോടി രൂപ മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും ഇവരില്‍ നിന്ന് കണ്ടെത്തി. മുന്‍ എംപി കോട്‌വിറ്റ്‌സ്‌കിയുടെ ഭാര്യയെയാണ് അതിര്‍ത്തിയില്‍ ഹംഗറിയുടെ സുരക്ഷാ സേന തടഞ്ഞത്. സ്യൂട്‌കേസുകളില്‍ നിറച്ച പണമാണ് പിടികൂടിയത്.
റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് സാക്കര്‍പാട്യ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ബെലാറൂസ് മാധ്യമമായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 24 മുതലാണ് റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. പത്ത് ലക്ഷം പേരെയാണ് യുക്രൈനില്‍ മാറ്റി പാര്‍പ്പിച്ചത്. 35 ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
സാധാരണക്കാരും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും തിരിച്ചടിയില്‍ 14,000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയെന്നുമാണ് യുക്രൈന്റെ അവകാശവാദം. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞിരുന്നു.
Content Highlights: former mps wife tried to flee from ukraine and stopped in border with millions of currency
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..